തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 7 ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മോക് പോളിങിനു ശേഷം രാവിലെ 7ന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. രാവിലെ 9.30 വരെ 14.95 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
വൈകീട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് ജനവിധി തേടുന്നത്. 3 കോര്‍പറേഷനുകള്‍ 39 മുനിസിപ്പാലിറ്റികള്‍, 7 ജില്ലാ പഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 11168 വാര്‍ഡുകളാണുള്ളത്.
വടക്കന്‍ ജില്ലകളില്‍ മറ്റന്നാളാണ് വോട്ടെടുപ്പ്. ഇവിടങ്ങളില്‍ ഇന്നാണ് കൊട്ടിക്കലാശം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസറഗോഡ് ജില്ലകളില്‍ വൈകീട്ട് 6 വരെയാണ് പരസ്യപ്രചരണം. ശനിയാഴ്ച ഫലം അറിയാം.
Prathinidhi Online