തദ്ദേശ തിരഞ്ഞെടുപ്പ്: ഏറ്റവും വലിയ ഭൂരിപക്ഷം ലീഗ് സ്ഥാനാര്‍ത്ഥി യാസ്മിന്‍ അരിമ്പ്രയ്ക്ക്

മലപ്പുറം: തദ്ദേശ തിരഞ്ഞടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ലീഗ് സ്ഥാനാര്‍ത്ഥി യാസ്മിന്‍ അരിമ്പ്ര. ചേരൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ച യാസ്മിന്‍ 33,668 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. നിലവിലെ ജില്ലാ പഞ്ചായത്തംഗം കൂടിയാണ് യാസ്മിന്‍.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ ഹംസയ്ക്ക് 13027 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് 4001 വോട്ടുകളുമാണ് ലഭിച്ചത്. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ഇത്തവണ മുഴുവന്‍ സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. 33 ഡിവിഷനുകളില്‍ 23 ഇടത്ത് മുസ്ലിംലീഗ് വിജയിച്ചപ്പോള്‍ പത്തിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയിച്ചു.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …