പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ 7 മുനിസിപ്പാലിറ്റികളിലായി അങ്കത്തട്ടിലുള്ളത് 404 സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികളുടെ സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കലും പൂര്‍ത്തിയാപ്പോയപ്പോഴാണ് യോഗ്യരായ സ്ഥാനാര്‍ത്ഥികളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതും. 7 മുനിസിപ്പാലിറ്റിയിലേക്കും കൂടി 783 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതില്‍ 379 സ്ത്രീകളും 404 പുരുഷന്മാരും ജനവിധി തേടുന്നുണ്ട്.

പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 89 പുരുഷന്മാരും 92 സ്ത്രീകളുമുള്‍പ്പെടെ 181 സ്ഥാനാര്‍ത്ഥികളാണ് മത്സരംഗത്തുള്ളത്. 82 പേര്‍ പത്രിക തള്ളി. നഗരസഭയിലേക്ക് 188 പുരുഷന്മാരും 187 സ്ത്രീകളുമുള്‍പ്പെടെ 375 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. ഇതില്‍ 116 പുരുഷന്മാരുടേയും 122 സ്ത്രീകളുടേയും കൂടി 238 പത്രികകള്‍ അംഗീകരിച്ചിരുന്നു. സൂക്ഷ്മ പരിശോധനയില്‍ 2 പേരുടെ പത്രിക തള്ള. അവസാനഘട്ടത്തില്‍ 82 പേര്‍ പത്രിക പിന്‍വലിച്ചതോടെ നഗരസഭയിലേക്ക് മത്സരിക്കുന്നവരുടെ എണ്ണം 181 ആയി.
Prathinidhi Online