പുതൂരില്‍ തോല്‍വിയറിഞ്ഞ് ഇടതുപക്ഷം; അട്ടിമറി ജയത്തോടെ എന്‍ഡിഎ ഭരണത്തിലേക്ക്

പാലക്കാട്: കാല്‍നൂറ്റാണ്ടായി ഇടതുപക്ഷത്തിനെ കാത്ത അട്ടപ്പാടിയിലെ പുത്തൂരില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം. ആകെയുള്ള 14 വാര്‍ഡുകളില്‍ 9 സീറ്റുകളില്‍ ജയിച്ചാണ് എന്‍ഡിഎ ഭരണത്തിലേറുന്നത്. സിപിഐയും സിപിഎമ്മും 7 വീതം സീറ്റുകളിലാണ് മത്സരിച്ചത്. പക്ഷേ ഒരു സീറ്റില്‍ പോലും മുന്നണിക്ക് ജയിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് 5 സീറ്റുകള്‍ നേടി.

പഞ്ചായത്ത് അധ്യക്ഷയായിരുന്ന സിപിഐ ജില്ലാ കമ്മിറ്റി അംഗം ജ്യോതി അനില്‍ കുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പരാജയപ്പെടുത്തിയത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 6 സീറ്റുകളായിരുന്നു എല്‍ഡിഎഫിന്. യുഡിഎഫും ബിജെപിയും 3 വീതം സീറ്റുകള്‍ നേടിയിരുന്നു. ഗോത്രവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതലായുള്ള പഞ്ചായത്താണ് പുതൂര്‍.

ആദിവാസികള്‍ക്കുള്ള കിടപ്പാടം പദ്ധതിയില്‍ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇത് പഞ്ചായത്തിലുള്‍പ്പെടെ വലിയ ചര്‍ച്ചയായി. പഞ്ചായത്ത് അധ്യക്ഷനുള്‍പ്പെടെ വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …