മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; ജില്ലയിലെ 4 ഡാമുകള്‍ തുറന്നു

പാലക്കാട്: വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ ഞായറാഴ്ച രാത്രി മലമ്പുഴ ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി. 30 സെന്റിമീറ്ററായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിനായാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. മൂലത്തറ റെഗുലേറ്ററില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിട്ടേക്കും. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ ഡാമുകളും തുറന്നിട്ടുണ്ട്.

ജില്ലയില്‍ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. മഴയില്‍ മുക്കൈ പാലം മുങ്ങിയിട്ടുണ്ട്. കല്പാത്തി പുഴയുടേയും ഭാരതപ്പുഴയുടേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

comments

Check Also

ചക്രവാതച്ചുഴി: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. ജനുവരി 9 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം …