പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. പുതൂര്‍ തേക്കുവട്ട സ്വദേശിയായ ശാന്തകുമാര്‍ ആണ് മരിച്ചത്. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ താവളം- മുള്ളി റോഡിലാണ് സംഭവം. കാട്ടാനക്കൂട്ടം റോഡില്‍ നില്‍ക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു.

ശബ്ദം കേട്ട് നാട്ടുകാര്‍ അടുത്തെത്തിയെങ്കിലും കാട്ടാനക്കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചതിനാല്‍ അടുത്തേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ആനക്കൂട്ടം കാടുകയറിയ ശേഷമാണ് ശാന്തകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. വീഴ്ചയില്‍ ശാന്തകുമാറിന്റെ വാരിയെല്ല് പൊട്ടുകയും കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളെ മണ്ണാര്‍ക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരാഴ്ചയായി ആനക്കൂട്ടം ജനവാസ മേഖലയില്‍ തുടരുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇടുക്കി പൂപ്പാറ ചൂണ്ടലിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. തോട്ടം തൊഴിലാളിയായ പന്നിയാര്‍ സ്വദേശി ജോസഫ് എന്ന വേലുച്ചാമിയാണ് കൊല്ലപ്പെട്ടത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ ജോസഫിനെ ചക്കക്കൊമ്പന്‍ ആക്രമിക്കുകയായിരുന്നു. കാട്ടാനക്കൂട്ടം സ്ഥലത്ത് തമ്പടിച്ചതിനാല്‍ അടുത്തേക്ക് പോകാന്‍ ആളുകള്‍ക്ക് കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ ആരോപണവുമായി രംഗത്ത് വന്നിരുന്നു.

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …