അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് ഒരു മരണം കൂടി

കൊല്ലം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍കൂടി മരിച്ചു. ആല്‍ത്തറമൂട് രാഗത്തില്‍ ബിജു (42) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മൂന്നാഴ്ച മുന്‍പ് കടുത്ത പനിയേയും ശരീര വേദനയേയും തുടര്‍ന്ന് ബിജുവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതായി കണ്ടെത്തിയത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ബിജു. തിങ്കളാഴ്ച രാവിലെ സ്ഥിതി വഷളാവുകയും മരണപ്പെടുകയുമായിരുന്നു. രോഗം സ്ഥിരീകരിച്ചതിന് ശേഷം നടത്തിയ പരിശോധനയില്‍ വീട്ടിലെ കിണര്‍വെള്ളത്തിലും സമീപമുള്ള കടയ്ക്കല്‍ ക്ഷേത്രച്ചിറയിലെ വെള്ളത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആല്‍ത്തറമൂട്ടില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു ബിജു.

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു ബിജു.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …