കൂറ്റനാട്: വാടക കെട്ടിടത്തിന്റെ കക്കൂസ് കുഴിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങോട് നീട്ടിയത്ത് പടി പരേതനായ അയ്യപ്പന്റെ മകന്‍ മഹേഷ് (40) ആണ് മരിച്ചത്. മൂളിപ്പറമ്പ് സ്വദേശിയുടെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ കക്കൂസ് ടാങ്കിനായി നിര്‍മ്മിച്ച കുഴിയിലായിരുന്നു മൃതദേഹം.
പെരിങ്ങോട് ഹൈസ്‌ക്കൂളിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
comments
Prathinidhi Online