മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൻ്റെ ഗേറ്റ് താഴിട്ട് പൂട്ടി യുവാവിൻ്റെ പ്രതിഷേധം. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. സമയം വൈകിയതിനാൽ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊടിഞ്ഞി സ്വദേശി പ്രദീപ് ഗേറ്റ് പൂട്ടിയത്.
സ്വതന്ത്രനായി മത്സരിക്കാനായിരുന്നു പ്രദീപ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയം വൈകിയതിനാല്‍ നാമ നിർദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
comments
Prathinidhi Online