ആലപ്പുഴ: 18 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ചൊവ്വാഴ്ച രാത്രി ആലപ്പുഴയിലാണ് സംഭവം. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അയല്‍വാസിയായ ജോസ് (57) ആണ് അക്രമം നടത്തിയത്. പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സംഭവ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടാിയരുന്നില്ല.
കുടുംബത്തിന്റെ പരാതിയില്‍ ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിനെ കുത്തി പരിക്കേല്‍പിച്ച കേസില്‍ ഇയാള്‍ റിമാന്റില്‍ കഴിഞ്ഞിട്ടുണ്ട്.
comments
Prathinidhi Online