പാലക്കാട്: മരുതറോഡ് ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ് ഇന്ന്. മരുതറോഡ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടി എ പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ വികസന രേഖ പ്രകാശനം ചെയ്യും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ് മുഖ്യാതിഥി ആകും. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
comments
Prathinidhi Online