തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍തീപിടുത്തം; നൂറിലേറെ വാഹനങ്ങള്‍ കത്തിനശിച്ചു

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടുത്തം. സ്റ്റേഷന്റെ രണ്ടാമത്തെ ഗേറ്റിനടുത്തുള്ള ബൈക്ക് പാര്‍ക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നൂറിലധികം ബൈക്കുകള്‍ കത്തിനശിച്ചു. രാവിലെ 6.30 ഓടെയാണ് അപകടം. 600 ലധികം ബൈക്കുകള്‍ സ്റ്റേഷനില്‍ പാര്‍ക്ക്‌ ചെയ്തിരുന്നതായാണ് വിവരം. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടര്‍ പൂര്‍ണമായും കത്തിനശിക്കുകയും നിര്‍ത്തിയിട്ടിരുന്ന എഞ്ചിന്‍ കത്തുകയും ചെയ്തു.

സമീപത്തുള്ള മരങ്ങളിലേക്കും തീപടര്‍ന്നിരുന്നു. ഫയര്‍ഫോഴ്‌സിന്റെ 5 യൂണിറ്റുകളെത്തിയാണ് തീയണച്ചത്. സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.

comments

Check Also

മലമ്പുഴ ജലസേചന കനാലുകള്‍ നവീകരിക്കുന്നു; 200 കോടിയുടെ പദ്ധതിക്ക് അനുമതി

പാലക്കാട്: മലമ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകള്‍ നവീകരിക്കാന്‍ 200 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ …