പാലക്കാട്: ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഇന്ത്യയില്‍ എഐ സാങ്കേതിക വിദ്യയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ (17.5 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കുമെന്നാണ് കമ്പനി അറിയിച്ചത്. കമ്പനിയുടെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എക്‌സിലൂടെയായിരുന്നു കമ്പനിയുടെ പ്രഖ്യാപനം.
രാജ്യത്തിന്റെ അഭിലാഷങ്ങള്‍ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയുടെ എഐ ഭാവിയ്ക്കു വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും, വൈദഗ്ദ്യം, സാങ്കേതിക ശേഷികള്‍ എന്നിവ കെട്ടിപ്പെടുക്കുന്നതിനായി 17.5 ബില്യണ്‍ യുഎസ് ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നു. ഏഷ്യയിലെ കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപമാണിതെന്നായിരുന്നു നദെല്ലയുടെ പോസ്റ്റ്.
Prathinidhi Online