എലപ്പുള്ളി: പാലക്കാട് കൊടുമ്പിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. മിഥുനം പള്ളം, കോവിൽപുര വീട്ടിൽ വിജയൻ (58) ൻ്റെ മൃതദേഹം എലപ്പുള്ളി പഞ്ചായത്തിലെ തൊവരക്കാട് എന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. വിജയനെ കാണാതായതിനെ തുടർന്ന് കസബ പോലീസ് Cr. 1415/25 ൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മിഥുനം പള്ളത്തെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിക്ക് പുറത്തുപോയ വിജയനെ കുറിച്ച് പിന്നീട് വിവരം ലഭിച്ചിരുന്നില്ല.
comments
Prathinidhi Online