മലയാറ്റൂര്‍: രണ്ട് ദിവസം മുന്‍പ് കാണാതായ മുണ്ടങ്ങാമറ്റം സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി. തുരുത്തിപറമ്പില്‍ വീട്ടില്‍ ഷിനിയുടേയും ഷൈജുവിന്റെയും മകള്‍ ചിത്രപ്രിയയെ (19) മലയാറ്റൂര്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തിനു സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാഗ്ലൂരില്‍ ഏവിയേഷന്‍ കോഴ്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
റോഡിനു സമീപത്തെ വിജനമായ പറമ്പില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ചിത്രയെ കണ്ടെത്തിയത്. ചിത്രയുടെ അമ്മ ജോലി ചെയ്യുന്ന കാറ്ററിങ് യൂണിറ്റിലെ സഹപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. അഭിജിത്താണ് ചിത്രയുടെ സഹോദരന്‍.
Prathinidhi Online