വാളയാറില്‍ അന്യസംസ്ഥാന തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണ്‍ ഭയ്യ (31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് പുതുശ്ശേരി പഞ്ചായത്തിലെ അട്ടപ്പള്ളത്താണ് സംഭവം. റോഡില്‍ കൂടി നടന്നു പോകുകയായിരുന്ന രാമാനാരായണ്‍ ഭയ്യയെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നെന്നാണ് വിവരം. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ആള്‍ക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചത് ഒന്നര മണിക്കൂറിന് ശേഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസെത്തിയെങ്കിലും ആംബുലന്‍സ് വരുന്നത് വരെ കാത്തിരുന്നെന്നും നാട്ടുകാര്‍ ആരോപിച്ചു. മര്‍ദ്ദനെ തുടര്‍ന്ന് അവശ നിലയിലായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അട്ടപ്പള്ളം സ്വദേശിയായ പ്രസാദ് ഉള്‍പ്പെടെ 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …