മൂലമറ്റം വൈദ്യുത നിലയം താൽക്കാലികമായി അടച്ചു; 4 ജില്ലകളിൽ ജലവിതരണം തടസ്സപ്പെടും

ഇടുക്കി: മൂലമറ്റം വൈദ്യുത നിലയം അറ്റകുറ്റ പണികൾക്കായി താൽക്കാലികമായി അടച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ നിലയത്തിലെ 6 ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിവെച്ചു. കുളമാവിലെ ഇൻടേക്ക് വാൽവിന്റെ ഷട്ടറും അടച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും.

ബുധനാഴ്ച രാവിലെ 9 മണിയോടെ നിലയത്തിലെ അറ്റകുറ്റപ്പണികൾ തുടങ്ങിയിട്ടുണ്ട്. വൈദ്യുതി നിലയം അടയ്ക്കുന്നത് 4 ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ 7 പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെയും ജലവിതരണത്തെയാണ് ബാധിക്കുക. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ 18 പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലും ശുദ്ധജലവിതരണം മുടങ്ങാൻ സാധ്യതയുള്ളതായി ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്.

5, 6 ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണിക്കായാണു നിലയം അടച്ചിടുന്നത്. പണികൾ തീരാൻ ഒരു മാസത്തോളം ആവശ്യമായി വരും.

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …