പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ, 5 വയസ്സുകാരിയായ മകള്‍ ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധു മോഹന്‍ദാസിന് ഗുരുതരമായി പരിക്കേറ്റു. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറും ടിപ്പറുമാണ് അപകടത്തില്‍ പെട്ടത്. ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയും ഇരുവരുടേയും ദേഹത്തുകൂടെ കയറിയിറങ്ങിയതായും ദൃസാക്ഷികള്‍ പറഞ്ഞു.
തിരുവില്വാമലയിലെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും കുഞ്ഞും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Prathinidhi Online