പാലക്കാട്: പതിനാറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും ആണ്‍സുഹൃത്തിനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തടവു ശിക്ഷയ്ക്ക് പുറമെ രണ്ടു ലക്ഷം രൂപ പ്രതികള്‍ പെണ്‍കുട്ടിക്ക് നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. പട്ടാമ്പി പോക്‌സോ കോടതി ജഡ്ജി ദേനേശന്‍ പിള്ളയാണ് വിധി പറഞ്ഞത്.
കൊപ്പം പോലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കേസില്‍ 26 സാക്ഷികളെ വിസ്തരിക്കുകയും 52 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാര്‍, അഡ്വ.സന്ദീപ് എന്നിവരായിരുന്നു ഹാജരായത്.
comments
Prathinidhi Online