ഇത് വനിതാശാക്തീകരണത്തിന്റെ പുതിയ മാതൃക: വനിതാ വാദ്യകലാസംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

പാലക്കാട്: ജില്ല പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ വാദ്യകലാസംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. 17 ലക്ഷം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിത പോള്‍സണ്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ഷാബിറ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എം.പത്മിനി, കെ.നസീമ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.എസ് ശ്രീജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

 

comments

Check Also

പോത്തുണ്ടി കൊലപാതകം: ദമ്പതികളുടെ മകള്‍ക്ക് 3 ലക്ഷം രൂപ സര്‍ക്കാരിന്റെ ധനസഹായം

പാലക്കാട്: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചു. 3 ലക്ഷം …