കൊച്ചി: എറണാകുളം – കൈഎസ്ആര്‍ ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്തു. കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണിത്. ഓണ്‍ലൈനായിട്ടാണ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചത്. ഈ റൂട്ടിലുള്ള വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാരായ ജോര്‍ജ്ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന സ്‌പെഷ്യല്‍ ട്രെയിന്‍ രാവിലെ 8.50ന് എറണാകുളം സൗത്തില്‍ നിന്നും പുറപ്പെട്ടു. വൈകീട്ട് 5.50ന് ബംഗളൂരുവിലെത്തും.
ആകെ 11 സ്റ്റോപ്പുകള്‍ മാത്രമാണ് വന്ദേഭാരതിനുള്ളത്. എറണാകുളം സൗത്ത്, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിവയാണ് സ്റ്റോപ്പുകള്‍. 9 മണിക്കൂര്‍ കൊണ്ട് 608 കിലോമീറ്റര്‍ പിന്നിടും. കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.
ഇതിന് പുറമേ വാരാണസിയില്‍ 4 പുതിയ വന്ദേഭാരത് ട്രെയിനുകളും മോദി ഇന്ന് ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ബനാറസ് – ഖജുരാഹൊ, ലക്‌നൌ-, ഫിറോസ്പൂര്‍ – ന്യൂഡല്‍ഹി ട്രെയിനുകള്‍ ആണ് മോദി ഫ്‌ലാഗ് ഓഫ് ചെയ്തത്.
Prathinidhi Online