പാലക്കാട്: ദേശീയ സി ബി എസ് ഇ സ്കൂൾ ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ അഭിമാനമുയർത്തിയ എലപ്പുള്ളിയുടെ ഭാവിതാരം അശ്വികയ്ക്ക് നാടിൻ്റെ അനുമോദനം. കൊടുമ്പ് മിഥുനപള്ളം സ്വദേശിനിയായ അശ്വിക അടങ്ങുന്ന എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്കൂൾ ടീമാണ് 19 ൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യന്മാർ. ഉത്തർപ്രദേശിലെ അയോധ്യയിലെ അവധ് ഇൻ്റർനാഷണൽ സ്കൂളിൽ വച്ചായിരുന്നു മത്സരം.
എലപ്പുള്ളിയുടെ അഭിമാനമായ അശ്വികയെ മലമ്പുഴ എംഎൽഎ എ.പ്രഭാകരൻ അനുമോദിച്ചു.
എലപ്പുള്ളി പഞ്ചായത്ത് ഭരണ സമിതിയും വിവിധ സാംസ്കാരിക രാഷ്ട്രീയ സംഘടനകളും അശ്വികയ്ക്ക് സ്വീകരണമൊരുക്കിയിരുന്നു.

സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.ജി.എഫ്.ഐ) നടത്തുന്ന 69-ാമത് നാഷണൽ സ്കൂൾ ഗെയിംസിലും അശ്വികയുടെ ടീം മത്സരിക്കും.
Prathinidhi Online