ദേശീയ വിരവിമുക്ത ദിനം; ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു

പാലക്കാട്: ‘വിരബാധയില്ലാത്ത കുട്ടികള്‍, ആരോഗ്യമുള്ള കുട്ടികള്‍’ എന്ന സന്ദേശമുണര്‍ത്തി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) നേതൃത്വത്തില്‍ ദേശീയ വിരവിമുക്ത ദിനം ആചരിച്ചു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പത്തിരിപ്പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെ.ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 1 മുതല്‍ 19 വയസ്സുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുളള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്ന പരിപാടിക്കും ഇതോടൊപ്പം തുടക്കം കുറിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാലയങ്ങളില്‍ നിന്നും, വിദ്യാലയങ്ങളില്‍ പോകാത്ത 1 മുതല്‍ 19 വയസ്സ് വരെയുളള കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്നുമാണ് ഗുളിക വിതരണം ചെയ്തത്. അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികള്‍ക്ക് തൊട്ടടുത്തുള്ള അങ്കണവാടി, ആരോഗ്യ സ്ഥാപനങ്ങള്‍ വഴിയും ഗുളിക നല്‍കുകയാണ് ചെയ്യുന്നത്. ഗുളിക സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ജനുവരി 12നും ഗുളിക വിതരണം ചെയ്യും. പത്തിരിപ്പാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ എ.കെ അനിത വിഷയാവതരണം നടത്തി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. റോഷ് ടി.വി,
മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ശശികുമാര്‍ ,മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ നസീമ നിയാസ്, പാലക്കാട് ഐ.സി.ഡി. എസ് ശിശു വികസന പ്രൊജക്ട് ഓഫീസര്‍ നസീമ, സ്‌കൂള്‍ ‘പ്രധാന അധ്യാപിക അനിത.ടി, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സയന എസ്, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സുരേന്ദ്രന്‍ വി, ഡെപ്യൂട്ടി ജില്ല എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ രജിത. പി.പി, ജില്ലാ പബ്ലിക് ഹെല്‍ത്ത് നേഴ്സ് രമ. ടി.പി, കോങ്ങാട് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, സിസിമോന്‍തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരും പത്തിരിപ്പാല ജി.വി.എച്ച് .എസ് എസിലെ അധ്യാപകരും പിടിഎ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു

 

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …