ജനകീയ പ്രശ്‌നങ്ങളിലെ സ്ഥിര സാന്നിധ്യം; കന്നിയങ്കത്തിനിറങ്ങി നവനീത കൃഷ്ണന്‍; 23ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി

പാലക്കാട്: എലപ്പുള്ളി പഞ്ചായത്തിലേയും പരിസര പ്രദേശങ്ങളിലേയും ആളുകള്‍ക്ക് സുപരിചിതമായ പേരാണ് നവനീത കൃഷ്ണന്‍ എം.കെയെന്നത്. ജനകീയ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇടപെടുന്ന യുവനേതാവ്. 23ാം വാര്‍ഡില്‍ ഇത്തവണ ആരു മത്സരിക്കുമെന്ന ചോദ്യത്തിന് സിപിഎം നേതൃത്വത്തിന് മുന്‍പില്‍ അധികം ആലോചിക്കേണ്ടി വന്നില്ല. വാര്‍ഡിലെ സ്വീകാര്യനായ നേതാവും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സ്ഥിര

നവനീത കൃഷ്ണന്‍ വാര്‍ഡിലെ പ്രചരണത്തിനിടെ തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം

സാന്നിധ്യവുമായ നവനീത കൃഷ്ണനെ തന്നെ പാര്‍ട്ടി ആ ഉത്തരവാദിത്തം ഏല്‍പിച്ചു. ബാലസംഘം മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഒരു നേതാവിനെ തന്നെ തട്ടകത്തിലിറക്കുമ്പോള്‍ പാര്‍ട്ടിക്കും പ്രതീക്ഷകളേറെയാണ്.

ബാലസംഘം പള്ളത്തേരി സെക്രട്ടറിയായാണ് നവനീത കൃഷ്ണന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. വിദ്യഭ്യാസ കാലത്ത് എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനും ഏരിയ കമ്മിറ്റി അംഗവുമായി. തുടര്‍ന്ന് യുവജന പ്രസ്ഥാനത്തിന്റെ നേതാവായി. 2005ല്‍ പാര്‍ട്ടിയുടെ പള്ളത്തേരി ബ്രാഞ്ച് മെമ്പറായി. തുടര്‍ന്നിങ്ങോട്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. കൊറോണ നാശം വിതച്ച സമയത്ത് ആര്‍ആര്‍ടി മെമ്പറായിരുന്നു. ക്വാറന്റൈനില്‍ ഉള്ളവര്‍ക്ക് മുടങ്ങാതെ മൂന്നുനേരം ഭക്ഷണമെത്തിക്കാനും അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കാനും

നവനീത് കൃഷ്ണന്‍ കൊറോണ കാലയളവില്‍ ക്വാറന്റീനിലുള്ളവര്‍ക്ക് ഭക്ഷണമെത്തിക്കുന്നു

നവനീത കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വാര്‍ഡില്‍ ഇക്കാലയളവില്‍ സജീവമായിരുന്നു.

രോഗപീഢകളാല്‍ ബുദ്ധിമുട്ടുന്ന ആശുപത്രിയില്‍ അഡ്മിറ്റായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമായ പൊതിച്ചോര്‍ വിതരണത്തിന്റെ പഞ്ചായത്തിലെ പ്രധാന സംഘാടകനാണ്. ഏറ്റവും അര്‍ഹരായ ആളുകള്‍ക്ക് ഭക്ഷണം മുടങ്ങാതെ എത്തിക്കുന്നതില്‍ നവനീത കൃഷ്ണന്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണ്.

നവനീത കൃഷ്ണനും സംഘവും വിതരണം ചെയ്യാനുള്ള ഭക്ഷണ കിറ്റുകള്‍ തയ്യാറാക്കുന്നു

നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ നിറ സാന്നിധ്യവുമാണ് നവനീദ്. പരുകഞ്ചേരി കാവ് ജോയിന്റ് സെക്രട്ടറിയും മാരിയമ്മന്‍കോവില്‍ ട്രഷററായും അയ്യപ്പന്‍ വിളക്ക് മഹോത്സവത്തില്‍ ജോയിന്റ് ട്രഷറര്‍ ആയും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ എലപ്പുള്ളി സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടര്‍മാരിലൊരാളാണ്. ഇതിനു പുറമേ പള്ളത്തേരി അംഗന്‍വാടി കമ്മിറ്റി അംഗമെന്ന നിലയിലും വിഷുവേല കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നുണ്ട്. യുവ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ജനകീയനായ ഒരു നേതാവിനെ രംഗത്തിറക്കുന്നത് വഴി വാര്‍ഡും പഞ്ചായത്തും പിടിക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …