സീറ്റ് നൽകിയില്ല; നെന്മാറയിൽ സി പി എം ബ്രാഞ്ച് കമ്മിറ്റിയംഗം ‘സ്വതന്ത്രൻ’

നെന്മാറ: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് നെന്മാറയിൽ സിപിഎം ബ്രാഞ്ച് അംഗം രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുന്നു. നെന്മാറ ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡ് നെല്ലിപ്പാടത്ത് ഡി. സുന്ദരനാണ് പാർട്ടി സ്ഥാനാർഥിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുന്നത്. ബ്രാഞ്ച് കമ്മിറ്റിയും വാർഡ് കമ്മിറ്റിയും നിർദേശിച്ചിട്ടും സ്ഥാനാർഥിത്വം ലഭിച്ചില്ലെന്നാാണ് ആരോപണം.

ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോഴ്‌സ് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന കൗൺസിൽ അംഗമാണ് സുന്ദരൻ. കർഷകത്തൊഴിലാളി യൂണിയൻ വല്ലങ്ങി വില്ലേജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും നെല്ലിപ്പാടം ബ്രാഞ്ച് അംഗവുമായിരുന്നു. ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ഏകാധിപത്യ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കാണിച്ച് ബ്രാഞ്ച് മെമ്പർ സ്ഥാനം രാജിവച്ചതായി നേരത്തേ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഇതിനുശേഷമാണ് സ്വതന്ത്രനായി മത്സരിക്കാൻ പത്രിക സമർപ്പിച്ചത്. സിപിഎമ്മിൽ നിന്നും ബി പത്മകുമാറാണ് നെല്ലിപ്പാടം വാർഡിൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

 

 

 

 

 

 

 

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …