കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ന്യൂ പാളയം മാർക്കറ്റ് എന്ന് പേരിട്ട കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൻ്റെ തൊട്ടുമുൻപാണ് സംഘർഷമുണ്ടായത്.
ഒരു വിഭാഗം വ്യാപാരികളും തൊഴിലാളികളും മാർക്കറ്റ് പാളയത്തു നിന്ന് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധാക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് പോ ലീസ് ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. സമരവുമായി മുന്നോട്ട് പോവുമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.
അതിനിടെ പുതിയ മാർക്കറ്റിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. 100 കോടി രൂപ ചിലവിട്ടാണ് മാർക്കറ്റ് നിർമ്മിച്ചത്. വ്യാപാരികളുടെ പ്രതിഷേധത്തെ ചടങ്ങിൽ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇതൊരു നാടകമാണന്നും നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
Prathinidhi Online