പ്രവാസികളുടെ മക്കൾക്ക് നോർക്ക സ്‌കോളർഷിപ്പ്: ഈ മാസം 30നകം അപേക്ഷിക്കണം

പാലക്കാട്:  പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യവ്യാസത്തിനായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഈ മാസം 30നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ, പഠിക്കുന്ന കോഴ്‌സിനു വേണ്ട യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയവരായിരിക്കണം.

പ്രവാസി മലയാളികളുടേയും തിരികെയെത്തിയ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. രണ്ട് വര്‍ഷത്തിലധികമായി വിദേശ രാജ്യത്ത് ജോലിചെയ്യുന്നവരും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപവരെയുള്ള പ്രവാസികളുടെ മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. 2025-26 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും പഠിക്കുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത.

http://www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഈ മാസം 30 വരെ നല്‍കാം. റെഗുലര്‍ കോഴ്‌സിന് പഠിക്കുന്നവരാകണം. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുമാണ് അപേക്ഷിക്കാന്‍ സാധിക്കുക. വിശദ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഐ ഡി കാര്‍ഡ് വിഭാഗത്തിലെ നമ്പറുകളില്‍ ബന്ധപ്പെടാം. ഫോണ്‍: 0471-2770528, 0471-2770543, 0471-2770500.

comments

Check Also

ആലപ്പുഴയില്‍ 4 പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 13785 വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ: ജില്ലയില്‍ നാല് പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അസുഖബാധ …