പാലക്കാട്: നവംബറില്‍ പാലക്കാട് ഡിപ്പോയില്‍ നിന്ന് കൂടുതല്‍ ഉല്ലാസ യാത്രകള്‍ സംഘടിപ്പിക്കാനൊരുങ്ങി
കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍. നവംബര്‍ 1ന് ഗവി യാത്രയോടെയാണ് ഉല്ലാസ യാത്രകള്‍ക്ക് തുടക്കമാകുക. 1, 9, 15, 22 തീയതികളില്‍ രാത്രി 10 മണിയ്ക്ക് ആരംഭിക്കുന്ന രീതിയില്‍ ഗവി യാത്രകള്‍ സംഘടിപ്പിക്കും. ഒരു പകലും രണ്ട് രാത്രികളും നീണ്ടുനില്‍ക്കുന്ന ട്രിപ്പിന് ഒരാള്‍ക്ക് 2,800 രൂപയാണ് ഈടാക്കുന്നത്.
നവംബര്‍ 2, 8, 9, 16, 22, 23, 30 തീയതികളില്‍ നെല്ലിയാമ്പതി യാത്രയാണ് സംഘടിപ്പിക്കുന്നത്. രാവിലെ 7 മണിയ്ക്ക് പുറപ്പെടുന്ന ഏകദിന യാത്രയ്ക്ക് 480 രൂപയാണ് ചാര്‍ജ്. നവംബര്‍ 8, 15, 23 തീയതികളില്‍ അതിരപ്പിള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേയ്ക്ക് ട്രിപ്പ് സംഘടിപ്പിക്കും. 8-ാം തീയതി പുലര്‍ച്ചെ 4.30നും 15, 23 തീയതികളില്‍ പുലര്‍ച്ചെ 5.30നും പുറപ്പെടുന്ന ഏകദിന യാത്രയ്ക്ക് 830 രൂപയാണ് ചാര്‍ജ്.
നവംബര്‍ 16, 20, 30 എന്നീ തീയതികളില്‍ നെഫര്‍റ്റി (ആഡംബര കപ്പല്‍ യാത്ര) ഉല്ലാസ യാത്ര സംഘടിപ്പിക്കും. ഏകദിന യാത്രയ്ക്ക് 3,530 രൂപയാണ് നിരക്ക്. 16നും 30നും രാവിലെ 11 മണിയ്ക്കും 20ന് ഉച്ചയ്ക്ക് 12 മണിയ്ക്കുമാണ് യാത്ര പുറപ്പെടുക. 11ന് പുലര്‍ച്ചെ 5.30ന് പുറപ്പെടുന്ന നിലമ്പൂര്‍ പാക്കേജും ഒരുക്കുന്നുണ്ട്. ഈ ഏകദിന യാത്രയ്ക്ക് 560 രൂപയാണ് ചാര്‍ജ്.
നവംബര്‍ 8, 19 തീയതികളില്‍ രാവിലെ 6 മണിയ്ക്ക് സൈലന്റ് വാലിയിലേയ്ക്കും 8, 22 തീയതികളില്‍ രാവിലെ 7 മണിയ്ക്ക് മൂന്നാര്‍/മാമലക്കണ്ടം എന്നിവിടങ്ങളിലേയ്ക്കും ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നുണ്ട്. സൈലന്റ് വാലി യാത്രയ്ക്ക് 1,490 രൂപയും മൂന്നാര്‍/മാമലക്കണ്ടം യാത്രയ്ക്ക് (രണ്ട് പകലും രണ്ട് രാത്രികളും) 1,570 രൂപയുമാണ് നിരക്ക്. 8, 16, 23, 30 എന്നീ തീയതികളില്‍ പുലര്‍ച്ചെ 5 മണിയ്ക്ക് ഇല്ലിക്കല്‍ കല്ലിലേയ്ക്ക് ഏകദിന യാത്രയുമുണ്ട്. 780 രൂപയാണ് ഇതിന് ഈടാക്കുക. വിശദവിവരങ്ങള്‍ക്ക് 9447837985, 8304859018 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Prathinidhi Online