പാലക്കാട്: പാലക്കാട ഗവണ്‍മെന്റ് നഴ്സിങ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ബോണ്ടഡ് ലക്ചറര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍/അംഗീകൃത സ്വാശ്രയ നഴ്സിങ് കോളേജുകളില്‍ നിന്നും എം.എസ്.സി. നഴ്സിങ് പൂര്‍ത്തിയാക്കിയവരായിരിക്കണം. കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷനും അഡീഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകര്‍പ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നവംബര്‍ ആറിന് രാവിലെ 11 ന് പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മെയിന്‍ ബ്ലോക്കില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നഴ്സിങ് കോളേജ് കാര്യാലയത്തത്തില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Prathinidhi Online