ശബരിമല: ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഒക്ടോബര്‍ 17ന് പുനസ്ഥാപിക്കും. ഇതിനുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികള്‍ പുനഃസ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. അറ്റകുറ്റ പണികള്‍ക്ക് ശേഷം സന്നിധാനത്തെത്തിച്ച സ്വര്‍ണം പൂശിയ പാളികള്‍ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം ദ്വാരപാലക വിഗ്രഹത്തിന്റെ പീഠം സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്ന് ശനിയാഴ്ച ടിഡിബി വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി പോലീസ് സൂപ്രണ്ട് സുനില്‍ കുമാര്‍ വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പീഠം കണ്ടെത്തിയത്. ദ്വാരപാലകരുടെ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പ് തകിടുകളില്‍ നാല് കിലോഗ്രാം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേരള ഹൈക്കോടതി അടുത്തിടെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
2019-ല്‍ ദ്വാരപാലകരുടെ തകിടുകള്‍ പ്ലേറ്റിംഗ് ജോലികള്‍ക്കായി നീക്കം ചെയ്തപ്പോള്‍ സ്വര്‍ണ്ണം പൂശിയ പീഠം താന്‍ സ്‌പോണ്‍സര്‍ ചെയ്തതായി ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ പറഞ്ഞിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്നതിനാല്‍ 2020-ല്‍ പീഠത്തിന്റെ പണി പൂര്‍ത്തിയാക്കി ഭക്തര്‍ വഴി ടിഡിബി ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചു എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നത്. മാത്രമല്ല ശബരിമല ശ്രീകോവിലില്‍ ഇപ്പോള്‍ പീഠം ഇല്ലെും് പോറ്റി ആരോപിച്ചിരുന്നു.
Prathinidhi Online