പാലക്കാട്: മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പില്‍ ഒന്നര വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കച്ചേരിപ്പറമ്പ് നെട്ടന്‍ കണ്ടന്‍ മുഫീതയുടേയും മുഹമ്മദ് ഫാസിലിന്റേയും മകന്‍ ഏദന്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടില്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ആള്‍മറയുള്ള കിണറ്റിലാണ് വീണത്.
ചെറിയ ആള്‍മറയില്‍ പിടിച്ചു കയറിയപ്പോള്‍ കിണറില്‍ വീഴുകയായിരുന്നു. കുട്ടി കിണറ്റില്‍ വീണതറിഞ്ഞ് അമ്മ എടുത്തു ചാടിയാണ് പുറത്തെടുത്തത്. പിന്നീട് നാട്ടുകാര്‍ ഇരുവരെയും കിണറില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
comments
Prathinidhi Online