ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു

ഇടുക്കി: വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വെള്ളത്തൂവൽ സ്വദേശി വിക്രമൻ എന്നയാളുടെ വീടിനാണ് ഇന്നലെ രാത്രി തീ പിടിച്ചത്. മരിച്ചത് ആരെന്ന് വ്യക്തമല്ല. മൃതദ്ദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേനയെത്തി തീ അണച്ചതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വെള്ളത്തൂവൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്നവരാണ് വീട്ടിൽ താമസിച്ചിരുന്നതെ ന്നാണ് നാട്ടുകാർ പറയുന്നത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചയാളെ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …