പാലക്കാട്: പ്ലസ്ടുവിന് ശേഷം പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനത്തിന് വഴി തുറന്ന് ഓപ്പണ്‍ ഡിഗ്രി പ്രോഗ്രാമിന് അട്ടപ്പാടിയില്‍ തുടക്കമായി. കുടുംബശ്രീയുടെ ആദിവാസി സമഗ്ര വികസന പദ്ധതിയും ജില്ലാ പഞ്ചായത്തും ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
സാങ്കേതിക സഹായങ്ങള്‍ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും ജില്ല കുടുംബശ്രീ മിഷനുമാണ് നല്‍കുക. വട്ടലക്കി ഫാമിംഗ് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
പ്ലസ്ടു കഴിഞ്ഞിട്ടും തുടര്‍ പഠനം മുടങ്ങിയ വിവിധ ഉന്നതികളില്‍ നിന്നുള്ള 80 വിദ്യാര്‍ത്ഥികളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി ഓറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചു.
Prathinidhi Online