പാലക്കാട്: തൊഴിലന്വേഷകര്‍ക്കായി തൊഴില്‍മേളയുമായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്. അസാപ് കേരളയുടെ സഹകരണത്തോടെ ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സെപ്തംബര്‍ 29നാണ് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നത്. 50ല്‍ പരം കമ്പനികളിലായി 300ലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
https://forms.gle/V7bGukgVbqRpGE646 എന്ന ഗൂഗിള്‍ ഫോമില്‍ കയറി ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവുമുണ്ട്. എസ് എസ് എല്‍ സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം ഒറ്റപ്പാലം ലക്കിടി കിന്‍ഫ്ര പാര്‍ക്കിനുള്ളിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ രാവിലെ 9.30 ന് എത്തണം. ഫോണ്‍: 9495999667,9895967998,9745067209,9961830637,9961937747
Prathinidhi Online