ഒറ്റപ്പാലത്ത് ആഭരണ നിര്‍മ്മാണ ശാലയിലെ കവര്‍ച്ച: ബംഗാള്‍ സ്വദേശി പിടിയില്‍

ഒറ്റപ്പാലം: അമ്പലപ്പാറ കടമ്പൂരിലെ ആഭരണ നിര്‍മ്മാണ ശാലയില്‍ കവര്‍ച്ച നടത്തിയ കേസില്‍ ബംഗാള്‍ സ്വദേശി പിടിയില്‍. ഹൂഗ്ലി നിജാംപൂര്‍ സ്വദേശി എസ്.കെ ജിയാവുളിനെ അന്വേഷണ സംഘം ബംഗാളിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മൂന്നിന് കടമ്പൂര്‍ ആര്‍.ജെ ജുവല്‍സില്‍ ആഭരണ നിര്‍മ്മാണത്തിന് എത്തിച്ച സ്വര്‍ണവും വെള്ളിയും തങ്കവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മോഷ്ടിക്കപ്പെട്ട ഉരുപ്പടികളുടെ ഒരുഭാഗം പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കസ്റ്റഡിയിലുള്ള എസ്.കെ ജിയാവുള്‍

5 പവന്‍ സ്വര്‍ണവും മൂന്നര ഗ്രാം തങ്കവും 200 ഗ്രാം വെള്ളിയും നഷ്ടപ്പെട്ടെന്നാണ് പരാതി. ആഭരണ നിര്‍മ്മാണശാലയുടെ ഒരു ഭാഗത്തെ ജനല്‍കമ്പി മുറിച്ചായിരുന്നു മോഷണം. സ്ഥാപനത്തെ കുറിച്ച് അറിയാവുന്ന ആളാണ് കവര്‍ച്ചയ്ക്ക്ക പിന്നിലെന്ന അനുമാനത്തിലായിരുന്നു പോലീസ്. 7 വര്‍ഷം മുന്‍പ് ജിയാവുള്‍ ഇതേ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. പിന്നീട് തൃശൂരിലേക്ക് ഇയാള്‍ മാറിയിരുന്നു.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …