ഒറ്റപ്പാലം കാര്‍ഷിക മഹോത്സവത്തിന് തുടക്കമായി; മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

ഒറ്റപ്പാലം: ഒറ്റപ്പാലം കാര്‍ഷിക മഹോത്സവം കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ‘നാട്ടുപച്ച’യുടെ ഭാഗമായാണ് കാര്‍ഷിക മഹോത്സവം സംഘടിപ്പിച്ചത്. വിഷരഹിതമായ ഭക്ഷണത്തില്‍ നിന്ന് ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിലേക്ക് എല്ലാവരും മാറണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണം ഭക്ഷണമാണ്. ഭക്ഷണ സംസ്‌കാരം മാറിയത് രോഗാതുരമായ ഒരു ജനതയെ സൃഷ്ടിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷരഹിതമായ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കി അത്തരം ഒരു സംസ്‌കാരം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണം. ഇതിലൂടെ പരമ്പരാഗതവും ആധുനികവുമായ കൃഷിരീതികളെ സമന്വയിപ്പിച്ച് വിളവര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരെ ലാഭകരമായി കൃഷി ചെയ്യാന്‍ സഹായിക്കുന്നതിനായി യന്ത്രവല്‍ക്കരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സാങ്കേതിക സഹായങ്ങള്‍, സാമ്പത്തിക സഹായങ്ങള്‍ എന്നിവ നല്‍കി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിന് വേണ്ട പദ്ധതികള്‍ ഉടന്‍തന്നെ സര്‍ക്കാര്‍ രൂപീകരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒറ്റപ്പാലം ലക്ഷ്മി തിയേറ്ററിന് സമീപം നടന്ന ചടങ്ങില്‍ അഡ്വ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എ മാരായ പി. മമ്മിക്കുട്ടി, എന്‍. ഷംസുദ്ദീന്‍, ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ജാനകി ദേവി. നന്ദിയും പറഞ്ഞു.ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആറുമുഖപ്രസാദ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഷീല എന്‍, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ രാജേഷ് പി.ജി, പാലക്കാട് നബാര്‍ഡ് ഡി.ഡി.എം കവിത റാം,സംഘാടക സമിതി കണ്‍വീനര്‍ ജെ അമല ,കര്‍ഷകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

 

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …