പാലക്കാട്: ഒറ്റപ്പാലം നഗരസഭയെ അതി ദാരിദ്ര്യമുക്ത നഗരസഭയായി കായികമന്ത്രി വി.അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചു. ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതി പ്രകാരം നഗരസഭയ്ക്ക് വിട്ടു കിട്ടിയ ഭൂമിയില്‍ ഭൂരഹിത – ഭവന രഹിതരായ അഞ്ച് എസ്.സി കുടുംബങ്ങള്‍ക്കു നിര്‍മ്മിച്ച വീടുകളും മന്ത്രി കൈമാറി. ‘മനസ്സോട് ഇത്തിരി മണ്ണ്’ പദ്ധതി പ്രകാരം 72 സെന്റ് സ്ഥലമാണ് സൗജന്യമായി നഗരസഭക്ക് ലഭിച്ചത്. ഈ സ്ഥലം ഉപയോഗപ്പെടുത്തിയാണ് നഗരസഭാ പരിധിയിലെ ഭൂരഹിത – ഭവന രഹിതരായ അഞ്ച് കുടുംബങ്ങള്‍ക്ക് വീടൊരുക്കിയത്.
പരിപാടിയില്‍ കെ പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ജാനകീദേവി, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സുനീറ മുജീബ്, കെ അബ്ദുല്‍ നാസര്‍, ടി ലത നഗരസഭാ സെക്രട്ടറി എ.എസ് പ്രദീപ്, നഗരസഭാ എന്‍ജിനിയര്‍ കെ മാലിനി എന്നിവര്‍ സംസാരിച്ചു.
Prathinidhi Online