പാലക്കാട്: ഒറ്റപ്പാലം മുനിസിപ്പല്‍ ടൗണ്‍ നവീകരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 2025-26 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ വിനിയോഗിച്ചാണ് ടൗണ്‍ നവീകരിക്കുന്നത്. ഒറ്റപ്പാലം എംഎല്‍എ പ്രേംകുമാറിന്റെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്. പദ്ധതിയുടെ ഭാഗമായി പാലക്കാട് പൊന്നാനി റോഡിലെ കിഴക്കേ തോട്ടുപാലം മുതല്‍ ഒറ്റപ്പാലം ബസ്റ്റാന്‍ഡ് വരെ നടപ്പാത നവീകരിക്കും. റോഡിലെ അരികുചാല്‍ നിര്‍മ്മാണം, ഇന്റര്‍ലോക്ക് ടൈല്‍ വിരിച്ച് വീതി കൂട്ടല്‍, ഹാന്‍ഡ് റെയില്‍ സ്ഥാപിക്കല്‍, റോഡ് സുരക്ഷ ക്രമീകരണങ്ങള്‍ തുടങ്ങിയ പ്രവൃത്തികളും നടത്തും.
ഒറ്റപ്പാലം മുനിസിപ്പല്‍ ഓപ്പണ്‍ ഓഡിറ്റോറയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ. കെ പ്രേംകുമാര്‍ എംഎല്‍എ അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ജാനകി ദേവി, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഫാത്തിമത്ത് സുഹറ, രഞ്ജിത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ജി ജ്യോതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു
Prathinidhi Online