പി.സ്മിതേഷ് പാലക്കാട് നഗരസഭ ചെയര്‍മാന്‍

പാലക്കാട്: ബിജെപിയുടെ പി.സ്മിതേഷ് പാലക്കാട് നഗരസഭ ചെയര്‍മാന്‍. നഗരസഭയില്‍ 25 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 18 അംഗ യുഡിഎഫ് കൗണ്‍സിലര്‍മാരില്‍ ഒരാളൊഴികെ 17 പേരാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താല്‍ കൗണ്‍സിലര്‍ പ്രശോഭിനെ വോട്ടെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു.

കൗണ്‍സില്‍ യോഗം ചേര്‍ന്ന് മിനിറ്റുകള്‍ വൈകിയാണ് പ്രശോഭ് വോട്ടെടുപ്പിനെത്തിയത്. മരുന്ന് വാങ്ങാന്‍ പുറത്തു പോയതിനാല്‍ വൈകിയെന്നായിരുന്നു പ്രശോഭ് കാരണമായി പറഞ്ഞത്. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ എതിര്‍പ്പുമായി എത്തിയതോടെ റിട്ടേണിങ് ഓഫീസര്‍ ഇദ്ദേഹത്തോട് പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളിലൊരാളും യുഡിഎഫിനെ പിന്തുണച്ചു.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …