Recent Posts

മേയർ സ്ഥാനാർത്ഥിക്ക് വോട്ടില്ല; കോഴിക്കോട് കോർപറേഷനിൽ വമ്പൻ ട്വിസ്റ്റ്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കോൺഗ്രസിൻ്റെ മേയർ സ്ഥാനാർത്ഥിക്ക് വോട്ടില്ല. പുതിയ വോട്ടർ പട്ടിക പുറത്ത് വന്നപ്പോഴാണ് സംവിധായകനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ വി.എം വിനുവിന് വോട്ടില്ലെന്ന വിവരം സ്ഥാനാർത്ഥിയുടേയും പാർട്ടിയുടേയും ശ്രദ്ധയിൽ പെടുന്നത്. ഇതോടെ വി.എം വിനുവിന് മത്സരിക്കാനാകില്ല. മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനാർഥിയുടെ പേര് വേണമെന്ന് നിബന്ധനയുണ്ട്. വിനുവിൻ്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിക്കുകയും കല്ലായി ഡിവിഷനിൽ വിനു പ്രചാരണം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ …

Read More »

എ ഐ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങൾക്ക് പൂട്ടിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ; കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് തെറ്റായ പ്രചരണങ്ങൾ നടത്തുന്നത് തടയിടാൻ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളെടുക്കാനാണ് കമ്മീഷൻ തീരുമാനം. ഇതിനായി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയില്‍ 24.3 ലക്ഷം വോട്ടര്‍മാര്‍

പാലക്കാട്: തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ ജില്ലയിലുള്ളത് 24.3 ലക്ഷം വോട്ടര്‍മാര്‍. 11,51,556 പുരുഷന്‍മാരും, 12,81,800 സ്ത്രീകളും, 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 24,33,379 വോട്ടര്‍മാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ 87 വോട്ടര്‍മാരുമുണ്ട്. സംസ്ഥാനത്ത് ആകെ 2,86,62,712 വോട്ടര്‍മാരാണുള്ളത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് പതിനൊന്നാമതാണ് പാലക്കാട് ജില്ല. 36,18,851 വോട്ടര്‍മാരുമായി മലപ്പുറം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (29,26,078), തൃശൂര്‍ (27,54,278) ജില്ലകളാണ് കൂടുതല്‍ വോട്ടര്‍മാരുള്ള മറ്റു ജില്ലകള്‍. 6,47,378 പേരുള്ള …

Read More »