Recent Posts

നൊച്ചിക്കാട് സ്വദേശിയായ മധ്യവയസ്‌കനെ കാണാനില്ല

എലപ്പുള്ളി: എലപ്പുള്ളി കുന്നാച്ചി, നൊച്ചിക്കാട് സ്വദേശിയായ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി. നാരായണന്‍ (61)നെയാണ് മൂന്ന് ദിവസത്തിലേറെയായി കാണാതായത്. ഓര്‍മ്മക്കുറവുള്ള ഇയാള്‍ നേരത്തേയും വീട്ടില്‍ നിന്നിറങ്ങി പോയിട്ടുള്ളതായി ബന്ധുക്കള്‍ പറയുന്നു. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 7025976010, 8156960050 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ബന്ധുക്കള്‍ അപേക്ഷിക്കുന്നു.

Read More »

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം, അട്ടപ്പാടിയില്‍ വനം വകുപ്പ് ജീവനക്കാന്‍ കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ കടുവ സെന്‍സസിനായി പോയ സംഘത്തിലെ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫോറസ്റ്റ് ബീറ്റ് അസിറ്റന്റ് കാളിമുത്തുവാണ് മരിച്ചത്. അട്ടപ്പാടി മുള്ളി വന മേഖലയില്‍ ഇന്ന് (ശനിയാഴ്ച) 12.30 ഓടെയാണ് സംഭവം. കടുവ സെന്‍സസിന് പോയ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം ചിതറിയോടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം ഒരുമിച്ചു കൂടിയപ്പോഴാണ് കാളിമുത്തുവിനെ കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് ആര്‍ആര്‍ടി സംഘത്തിന്റെ ഉള്‍പ്പെടെ സഹായത്തോടെ …

Read More »

ജവഹര്‍ നവോദയ സ്‌കൂള്‍ പരിസരത്ത് വീണ്ടും പുലിയിറങ്ങി: സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം

മലമ്പുഴ: ജവഹര്‍ നവോദയ സ്‌കൂള്‍ പരിസരത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് നാട്ടുകാരായ രണ്ടുപേര്‍ പുലിയെ പ്രദേശത്ത് കണ്ടത്. 108 ആംബുലന്‍സ് ഡ്രൈവര്‍ അന്‍ഷിഫും ക്യാറ്റില്‍ ഫീഡ് ഫാക്ടറിയിലെ ജീവനക്കാരന്‍ ശ്രീജിത്തും രാത്രി ബൈക്കില്‍ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് പുലിയെ കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മലമ്പുഴ പോലീസും വനംവകുപ്പും പ്രദേശത്തെത്തി പരിശോധന നടത്തി. പുലിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. …

Read More »