Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയില്‍ 24.3 ലക്ഷം വോട്ടര്‍മാര്‍

പാലക്കാട്: തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ ജില്ലയിലുള്ളത് 24.3 ലക്ഷം വോട്ടര്‍മാര്‍. 11,51,556 പുരുഷന്‍മാരും, 12,81,800 സ്ത്രീകളും, 23 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 24,33,379 വോട്ടര്‍മാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ 87 വോട്ടര്‍മാരുമുണ്ട്. സംസ്ഥാനത്ത് ആകെ 2,86,62,712 വോട്ടര്‍മാരാണുള്ളത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് പതിനൊന്നാമതാണ് പാലക്കാട് ജില്ല. 36,18,851 വോട്ടര്‍മാരുമായി മലപ്പുറം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (29,26,078), തൃശൂര്‍ (27,54,278) ജില്ലകളാണ് കൂടുതല്‍ വോട്ടര്‍മാരുള്ള മറ്റു ജില്ലകള്‍. 6,47,378 പേരുള്ള …

Read More »

സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ; ലഭിക്കുക 2 മാസത്തെ പെൻഷൻ

പാലക്കാട്: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ വ്യാഴാഴ്ച്ച മുതല്‍ വിതരണം ചെയ്യും. രണ്ടുമാസത്തെ തുകയായ 3,600 രൂപയാണ് ലഭിക്കുക. കുടിശികയായിട്ടുള്ള 1,600 രൂപയും നവംബറിലെ 2,000 രൂപയും ചേര്‍ത്താണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്താകെ 63,77,935 പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ഒരുമാസം 900 കോടി രൂപയായിരുന്നു വേണ്ടിയിരുന്നത്. പെന്‍ഷന്‍ തുകയില്‍ 400 രൂപ വർധിച്ച ശേഷം 1,050 കോടി രൂപ പെന്‍ഷനുകള്‍ നൽകാൻ ആവശ്യമാണ്. ഗുണഭേക്താക്കളില്‍ …

Read More »

ഇടതുപക്ഷ സഹയാത്രികനും സാമൂഹിക പ്രവർത്തകനുമായ ശിവകുമാർ അന്തരിച്ചു

പാലക്കാട്: സിപിഐഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ ശിവകുമാർ അന്തരിച്ചു. 28 വയസ്സായിരുന്നു. ഡിവൈഎഫ്ഐ മുൻ മേഖല പ്രസിഡണ്ടാായിരുന്നു. അച്ചൻ പരേതനായ അപ്പു. അമ്മ പാർവ്വതി. സംസ്കാര ചടങ്ങുകൾ നാളെ വീട്ടിൽ വച്ച്.

Read More »