Recent Posts

എസ്‌ഐആർ: എന്യൂമറേഷൻ ഫോം വിതരണത്തിൽ പാലക്കാട്‌ ജില്ല മുന്നിൽ

പാലക്കാട്:  സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പരിഷ്കരണ നിർദ്ദേശങ്ങളുടെ (SIR) ഭാഗമായി സംസ്ഥാനത്ത് എന്യൂമറേഷൻ ഫോം വിതരണം അതിവേഗത്തിൽ പുരോഗമിക്കുന്നു. ഫോം വിതരണത്തിൽ പാലക്കാട് ജില്ലയാണ് ഒന്നാമത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14 ന് വൈകിട്ട് 4ന് പുറത്തുവിട്ട കണക്ക് പ്രകാരം 86.59 ശതമാനമാണ്. 86.27 ശതമാനവുമായി കാസർഗോഡും, 84.76 ശതമാനവുമായി കോട്ടയവും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. സംസ്ഥാനത്തുടനീളം ഇതുവരെ 77.43 ശതമാനം ഫോമുകൾ വിതരണം ചെയ്തു. ജില്ലയിൽ എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണം …

Read More »

കൽപ്പാത്തി രഥോത്സവം: ഗതാഗത നിയന്ത്രണം നാളെ വരെ തുടരും; പാസില്ലാതെ വാഹനങ്ങൾ കടത്തിവിടില്ല

പാലക്കാട്: കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് പൊലീസ് കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. നവംബർ 15, 16 തീയതികളിൽ വൈകീട്ട് 3 മണി മുതൽ ചന്ദ്രനഗർ വഴി മണ്ണാർക്കാട്, കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്കുവാഹനങ്ങളും വലിയ വാഹനങ്ങളും കൽമണ്ഡപം-കോട്ടമൈതാനം-മേഴ്സി കോളേജ് വഴി പറളി ഭാഗത്തേക്ക് തിരിച്ചുവിടും. മണ്ണാർക്കാട്-കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്ടേക്കുള്ളവ മുണ്ടൂർ കൂട്ടുപാത-പറളി വഴി പോകണം. ശേഖരീപുരം ജങ്ഷന്‍ മുതൽ പുതിയപാലം വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് പാടില്ല. …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: നഗരസഭകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ച് ‘ഹരിത തിരഞ്ഞെടുപ്പ്’ ആക്കി മാറ്റാന്‍ പാലക്കാട് ജില്ലയില്‍ നഗരസഭാലത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. ഹരിത ചട്ടം ജില്ലാതല നോഡല്‍ ഓഫീസറും ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ ജി. വരുണ്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഹരിത ചട്ടപാലനം ഉറപ്പാക്കുന്നതിനാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിരിക്കുന്നത്. പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ …

Read More »