Recent Posts

6 പഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്

പാലക്കാട്: സംസ്ഥാനത്തെ 6 പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുന്നണികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ക്വാറം തികയാത്തതും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മാറ്റി വച്ച തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആലപ്പുഴയിലെ നെടുമുടി, വീയപുരം പഞ്ചായത്തുകളിലും കാസര്‍ഗോഡ് പുല്ലൂര്‍-പെരിയ, എറണാകുളം ജില്ലയിലെ വെങ്ങോല പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്ത് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Read More »

ടാറ്റാ നഗര്‍-എറണാകുളം ട്രെയിനില്‍ തീപിടുത്തം; ഒരു മരണമെന്ന് റിപ്പോര്‍ട്ട്

വിശാഖപട്ടണം: എറണാകുളം-ടാറ്റാ നഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍: 18189) തീപിടുത്തം. രണ്ട് എസി കോച്ചുകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ഒരാള്‍ മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഇയാളുടെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പുലര്‍ച്ചെയാണ് സംഭവം. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. കോച്ചുകളില്‍ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപമാണ്് തീപിടിത്തമുണ്ടായത്. വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഷന്‍. …

Read More »

സുഹാന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

പാലക്കാട്: ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരന്‍ സുഹാന്റേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റ് പരിക്കുകളോ മുറിവുകളോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സുഹാന്‍ പഠിച്ച സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 12 മണിയോടെയാണ് സുഹാനെ കാണാതാകുന്നത്. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ബന്ധുക്കളും 20 മണിക്കൂറിലധികം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ ജീവനോടെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ സുഹാന്റെ …

Read More »