Recent Posts

പാലക്കാട് ചാനല്‍ ചര്‍ച്ചയ്ക്കിടെ സംഘര്‍ഷം: ഏറ്റുമുട്ടി ആര്‍ഷോയും പ്രശാന്ത് ശിവനും

പാലക്കാട്: മനോരമ ന്യൂസ് പാലക്കാട് കോട്ട മൈതാനത്ത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചാനല്‍ ചര്‍ച്ച സംഘര്‍ഷത്തില്‍ കലാശിച്ചു. ചര്‍ച്ചയ്ക്കിടെ പാനലിസ്്റ്റുകളായ സിപിഎം നേതാവ് പി.എം ആര്‍ഷോയും ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് സംഘര്‍ഷത്തിലെത്തുകയായിരുന്നു. മനോരമ ന്യൂസിന്റെ ‘വോട്ടുകവല’ എന്ന പരിപാടിയില്‍ വച്ചാണ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും ചര്‍ച്ച വഴിമാറിയത്. സിപിഎം പാലക്കാട് നഗരസഭയില്‍ 10 സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം …

Read More »

കേരളത്തില്‍ ‘തീവില’ തന്നെ; തുടര്‍ച്ചയായി 10ാം മാസവും കേരളം വിലക്കയറ്റത്തില്‍ നമ്പര്‍ വണ്‍

പാലക്കാട്: രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില ദശാബ്ദത്തിലെ ഏറ്റവും താഴ്ചയില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ വിലക്കയറ്റം രൂക്ഷമായി നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. റീട്ടെയില്‍ പണപ്പെരുപ്പം അഥവാ ചില്ലറ വിലക്കയറ്റത്തോത് (സിപിഐ ഇന്‍ഫ്‌ലേഷന്‍) 0.25 ശതമാനമായി താഴ്ന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം അറിയിച്ചു. സെപ്തംബറില്‍ ഇത് 1.44 ശതമാനമായിരുന്നു. കേരളത്തില്‍ പക്ഷേ ദേശീയ ട്രെന്‍ഡിന് വിരുദ്ധമായി വിലക്കയറ്റം തുടരുകയാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ സൂചികയായ 4 ശതമാനത്തിന് താഴെയാണ്. കേരളത്തില്‍ പക്ഷേ …

Read More »

കാരപ്പൊറ്റയിലും ആലത്തൂരും ഗതാഗതം നിയന്ത്രണം

പാലക്കാട്: പൊതുമരാമത്ത് പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളില്‍ ഇന്നുമുതല്‍ ഗാതാഗത നിയന്ത്രണമേര്‍പ്പെടുത്തി. പുതുക്കോട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കാരപ്പൊറ്റ- ചൂളിപ്പാടം (മാട്ടുവഴി സെന്റര്‍ മുതല്‍ ചൂളിപ്പാടം) ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ 14 മുതല്‍ നവംബര്‍ 20 വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. 20ന് ശേഷം റോഡ് പൂര്‍ണതോതില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ആലത്തൂര്‍ പൊതുമരാമത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. നെന്മാറ ഒലിപ്പാറ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ (നവംബര്‍ …

Read More »