Recent Posts

കാരപ്പൊറ്റയിലും ആലത്തൂരും ഗതാഗതം നിയന്ത്രണം

പാലക്കാട്: പൊതുമരാമത്ത് പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളില്‍ ഇന്നുമുതല്‍ ഗാതാഗത നിയന്ത്രണമേര്‍പ്പെടുത്തി. പുതുക്കോട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കാരപ്പൊറ്റ- ചൂളിപ്പാടം (മാട്ടുവഴി സെന്റര്‍ മുതല്‍ ചൂളിപ്പാടം) ഭാഗത്ത് ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ 14 മുതല്‍ നവംബര്‍ 20 വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. 20ന് ശേഷം റോഡ് പൂര്‍ണതോതില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ആലത്തൂര്‍ പൊതുമരാമത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. നെന്മാറ ഒലിപ്പാറ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ (നവംബര്‍ …

Read More »

സഞ്ജു ചെന്നൈ കിംഗ്‌സിലേക്ക്; ജഡേജ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചേക്കും

ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് മുന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വരുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാകും. ചെന്നൈയുമായിട്ടുള്ള ട്രേഡിന് സഞ്ജു സമ്മതം മൂളുകയും ധാരണാ പത്രത്തില്‍ ഒപ്പിടുകയും ചെയ്തിരുന്നു. താരത്തിന്റെ ക്ലബ് മാറ്റവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഉടനെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയേയും സാം കറനേയും ചെന്നൈ റോയല്‍സിന് വിട്ടുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന ഐപിഎല്ലില്‍ ജഡേജയാകും റോയല്‍സിനെ നയിക്കുക എന്ന കാര്യത്തില്‍ ഏതാണ്ട് ധാരണയായിട്ടുണ്ട്. …

Read More »

മലപ്പുറത്ത് മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം: എടപ്പാളില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കണ്ടനകം സ്വദേശിനി അനിതാകുമാരി (57) യാണ് സെറിബ്രല്‍ പള്‍സി ബാധിച്ച മകള്‍ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. അഞ്ജനയെ വീട്ടിലെ ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം അനിതകുമാരി തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ നിഗമനം. വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് അനിതകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് …

Read More »