Recent Posts

ഓര്‍മ്മക്കുറവുള്ള പാലക്കാട് സ്വദേശിയായ വയോധികനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി; ബന്ധുക്കള്‍ക്കായി തിരച്ചില്‍

പാലക്കാട്: പാലക്കാട് സ്വദേശിയെന്ന് സംശയിക്കുന്ന വയോധികന്റെ ബന്ധുക്കള്‍ക്കായി തിരച്ചില്‍. 80 വയസ്സ് പ്രായം തോന്നിക്കുന്ന സേതുമാധവന്‍ എന്നയാളെ തമിഴ്‌നാട്ടിലാണുള്ളത്. ഇയാള്‍ക്ക് ഓര്‍മ്മക്കുറവും കേള്‍വി പ്രശ്‌നവുമുണ്ട്. എലപ്പുള്ളി-പാറ സ്വദേശിയാണോ ഇയാള്‍ എന്നും സംശയമുണ്ട്. ഒരാഴ്ച മുന്‍പ് പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും കോയമ്പത്തൂര്‍ ബസ് കയറി വയോധികന്‍ പോകുന്നത് കണ്ടവരുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ 9446646304 എന്ന നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Read More »

ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; ശബരിമലയിലെ വരുമാനത്തില്‍ 33.33 ശതമാനം വര്‍ധന

ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന സീസണിന് തുടക്കം കുറിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ 33.33 ശതമാനം വര്‍ധന. ആദ്യത്തെ 15 ദിവസത്തില്‍ നിന്നുമാത്രം ദേവസ്വം ബോര്‍ഡിന് ലഭിച്ചത് 92 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ലഭിച്ചതാകട്ടെ 69 കോടി രൂപ. അരവണ വില്‍പ്പനയില്‍ നിന്നാണ് വരുമാനത്തിന്റെ വലിയൊരു ശതമാനവും. 47 കോടിരൂപയാണ് അരവണ വില്‍പ്പനയില്‍ നിന്നുമാത്രം ലഭിച്ചത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള കണക്കാണിത്. അപ്പം …

Read More »

സ്വര്‍ണവിലയില്‍ കുതിച്ചുകയറ്റം; പവന് 91560 രൂപ

പാലക്കാട്: ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍കുതിച്ചു കയറ്റം. കേരളത്തില്‍ ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ച് പവന് 91,560 രൂപയിലെത്തി. ഞായറാഴ്ച പവന് 1280 രൂപ ഇടിഞ്ഞതിന് ശേഷമാണ് തിങ്കളാഴ്ച വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. യുഎസിലെ ഉടന്‍ പുറത്തുവരുമെന്ന് കരുതുന്ന തൊഴിലില്ലായ്മ കണക്ക് സംബന്ധിച്ച ആശങ്ക, കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശനയത്തിലെ അനിശ്ചിതത്വം എന്നിവയൊക്കെ സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായതായി വിപണി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണവില …

Read More »