Recent Posts

മുന്‍ പോലീസ് മേധാവി ആര്‍.ശ്രീലേഖ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍.ശ്രീലേഖ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ശ്രീലേഖ ജനവിധി തേടുന്നത്. പ്രമുഖര്‍ അടക്കം 67 സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നും ഭരിക്കാന്‍ ഒരവസരമാണ് ബിജെപി ചോദിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടെ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസിത അനന്തപുരി എന്നത് ബിജെപിയുടെ ഉറപ്പാണ്. തലസ്ഥാനത്തിന്റെ സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ഭരണമാമ് ബിജെപി …

Read More »

പ്രസവത്തിനിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് എസ്‌ഐടി ആശുപത്രിയില്‍ കൈക്കുഞ്ഞുമായി കുടുംബത്തിന്റെ പ്രതിഷേധം

തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയില്‍ കൈക്കുഞ്ഞുമായി കുടുംബം പ്രതിഷേധിക്കുന്നു. പ്രസവത്തിനു പിന്നാലെ അണുബാധയേറ്റ് യുവതി മരിച്ചതില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് ചികിത്സാപ്പിഴവ് ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. തിരുവനനന്തപുരം കരിക്കകം സ്വദേശിനി ശിവപ്രിയ (26) ഞായറാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. ഒക്ടോബര്‍ 22ന് എസ്‌ഐടി ആശുപത്രിയില്‍ വച്ചായിരുന്നു ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ട ഇവര്‍ പനിയെ തുടര്‍ന്ന് 26ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. എന്നാല്‍ …

Read More »

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ു ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. …

Read More »