Recent Posts

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 284 പ്രശ്നബാധിത ബൂത്തുകള്‍

പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ 3,054 ബൂത്തുകളില്‍ 284 എണ്ണം പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തി. പാലക്കാട്, ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റികളിലും അറുപതോളം ഗ്രാമപഞ്ചായത്തുകളിലുമാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്. രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, സാമുദായിക സംഘര്‍ഷങ്ങള്‍, അനധികൃത പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യം, ഒരു പോളിങ് ബൂത്തില്‍ അമിതമായി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നത് തുടങ്ങിയ കാരണങ്ങളാലാണ് ഇത്തരം ബൂത്തുകളെ പ്രശ്നബാധിത ബൂത്തുകളായി രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍കാല വോട്ടിങ് പെരുമാറ്റരീതികള്‍ (ഉയര്‍ന്ന / കുറഞ്ഞ പോളിങ് ശതമാനം), …

Read More »

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

പാലക്കാട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് കമ്മീഷൻ അറിയിച്ചു. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു. …

Read More »

കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയ സംഭവം; ട്രെയിനുകള്‍ വൈകിയോടുന്നു

കൊച്ചി: കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. എഞ്ചിൻ പാളം തെറ്റിയതോടെ ഒരു ട്രാക്കിലൂടെയാണ് ട്രെയിനുകള്‍ കടത്തിവിട്ടിരുന്നത്. വൈകിട്ട് ഏഴുമണിയോടെയാണ് രണ്ടു ട്രാക്കുകളിലൂടെയും ട്രെയിനുകള്‍ കടത്തിവിടാനായെങ്കിലും ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. സംഭവത്തെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു. ഇതാണ് ട്രെയിനുകൾ  വൈകാൻ കാരണം. എറണാകുളം പാസഞ്ചര്‍, ഏറനാട് എക്സ്പ്രസ്, എറണാകുളം -ബെംഗളൂരു വന്ദേഭാരത്, എറണാകുളം-പാലക്കാട് മെമു തുടങ്ങിയ ട്രെയിനുകള്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ഉച്ചക്ക് …

Read More »