Recent Posts

ആരോഗ്യം ആനന്ദം-വൈബ് ഫോര്‍ വെല്‍നസ്സ് ക്യാമ്പയിന് ജില്ലയില്‍ തുടക്കം

പാലക്കാട്: ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പുതുവര്‍ഷത്തില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നെസ്സ്’ ക്യാമ്പയിന്റെ ഭാഗമായുള്ള പ്രീ ലോഞ്ച് ആക്റ്റിവിറ്റീസിന് ജില്ലയില്‍ തുടക്കം. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ രവി മീണ നിര്‍വഹിച്ചു. ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് പദ്ധതി. കൃത്യവും ശാസ്ത്രീയവുമായ ഇടപെടലുകളിലൂടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തി മാനസിക ശാരീരിക ആരോഗ്യം …

Read More »

‘കുടിച്ചു പൊളിച്ച് ക്രിസ്തുമസ്’: ബവ്‌കോയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന

പാലക്കാട്: ഇത്തവണ മലയാളികള്‍ ക്രിസ്തുമസ് ‘കുടിച്ച്’ പൊളിച്ചെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ക്രിസ്തുമസിന്റെ ഒരാഴ്ചക്കാലയളവില്‍ 332.62 കോടിയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം അധിക വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 279.54 കോടിയുടെ മദ്യമാണ് വിറ്റത്. ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള കണക്കുകളാണിത്. ഡിസംബര്‍ 24ന് 100 കോടിക്കു മുകളിലാണ് മദ്യ വില്‍പ്പന. ഡിസംബര്‍ 22ന് 77.62 കോടിയും 23ന് …

Read More »

ഹൈസ്‌കൂള്‍ വരെ അധ്യാപകരാകാം; കെ-ടെറ്റ് പരീക്ഷയ്ക്ക് 30 വരെ അപേക്ഷിക്കാം

പാലക്കാട്: പ്രൈമറി സ്‌കൂള്‍ മുതല്‍ ഹൈസ്‌കൂള്‍ വരെ അധ്യാപകരാകാനുള്ള യോഗ്യത പരീക്ഷ കെ-ടെറ്റിനുള്ള (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഡിസംബര്‍ 30വരെയാണ് അപേക്ഷിക്കാനാവുക. https://ktet.kerala.gov.in വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസവകുപ്പ് അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ അധ്യാപകരാകാന്‍ കെ-ടെറ്റ് യോഗ്യത നേടണം. വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഹാള്‍ ടിക്കറ്റ് ഫെബ്രുവരി 11 ന് ഡൗണ്‍ലോഡ് ചെയ്യാം. കാറ്റഗറി …

Read More »